ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാം : ‘സ്വൈപ്പ് ടു സ്വിച്ച്‌’ ഫീച്ചർ അവതരിപ്പിച്ച്‌ ഗൂഗിള്‍


ജിമെയില്‍ അപ്പുമായി ഒന്നില്‍ കൂടുതല്‍ മെയില്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സ്വൈപ്പ് ടു സ്വിച്ച്‌’ ഫീച്ചറാണ് ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.


പ്രൊഫൈല്‍ പിക്ചറില്‍ താഴേക്കും മുകളിലേക്കും സ്വൈപ്പ് ചെയ്താല്‍ ഇനി ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറാന്‍ കഴിയും. ജിമെയിലിന്റെ ഈ പുതിയ അപ്ഡേഷനില്‍ ഡാര്‍ക്ക് മോഡിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍ ഉപയോക്താക്കള്‍ക്കായാണ് പുതിയ ഫീച്ചര്‍. നേരത്തെ ഐഫോണിന്റെ ജിമെയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ജിമെയിലിനൊപ്പം ഗൂഗിളിന്റെ മറ്റ് ആപ്പുകളായ ഗൂഗിള്‍ കോണ്ടാക്‌ട്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലും സ്വൈപ്പ് ടു സ്വിച്ച്‌ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.


എന്നാല്‍ ഇന്ത്യയില്‍ സ്വൈപ്പ് ടു സ്വിച്ച്‌ ഫീച്ചര്‍ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല. തിരക്കിട്ട ഇപ്പോഴത്തെ ജീവിത രീതിയില്‍ ഒന്നിലധികം ജി.മെയില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരാണ് നാം ഒരോരുത്തരും. ഓഫീസ്,പേഴ്‌ണല്‍ അക്കൗണ്ടുകളുകളുടെ ഇമെയില്‍,ഇന്‍ബോക്‌സുകള്‍ ഇനി ഒറ്റ ഫോണില്‍ നിന്ന് ഒരൊറ്റ സ്‌വൈപ്പില്‍ കാണാന്‍ സാധിക്കും വിധത്തിലാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.



Sharing is Caring