ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തി. പ്രത്യേക ട്രെയിനിലാണ് 250പേരടങ്ങുന്ന സംഘത്തെ എത്തിച്ചത്. മലയാളികള്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 10 മലയാളികളാണ് ചെന്നൈയില്‍ എത്തിയത്. പത്തനംതിട്ട , തൃശൂര്‍, കൊല്ലം സ്വദേശികളാണ് ഇവര്‍. പത്തനംതിട്ട സ്വദേശിയായ അനീഷിനാണ് കാലിന് പരുക്കേറ്റത്.

സൈനികനായ അദ്ദേഹം നാട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റത്. അനീഷിനെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളുടെ പരുക്കുകള്‍ സാരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.












