ഐ എസ് എല്‍ പ്രതിഫലത്തില്‍ മുന്നില്‍ എ ടി കെ താരം ; ഇന്ത്യക്കാരില്‍ മുന്നില്‍ ബ്ലാസ്റ്റേഴ്സ് താരം


അഞ്ചാം എഡിഷന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ താരങ്ങളുടെ പ്രതിഫലത്തിന്റെ വിവരങ്ങള്‍ ഐ എസ് എല്‍ അധികൃതര്‍ പുറത്ത് വിട്ടു. 3.23 കോടി രൂപ പ്രതിഫലം പറ്റുന്ന എടികെ താരം മാനുവല്‍ ലാന്‍സറോട്ടെയാണ് അഞ്ചാം എഡിഷന്‍ ഐ എസ് എല്ലില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം. 3.22 കോടി രൂപ വാങ്ങുന്ന ബെംഗളൂരു എഫ് സിയുടെ മിക്കുവും, 2.69 കോടി ലഭിക്കുന്ന ജംഷദ്പൂര്‍ എഫ് സി യുടെ ഓസീസ് ഇതിഹാസം ടിം കാഹിലുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.


ഒരിന്ത്യന്‍ താരം മാത്രമാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ആദ്യ 10 താരങ്ങളുടെ ലിസ്റ്റിലുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പര്‍ താരം സി.കെ വിനീതാണത്. 2 കോടി രൂപ പ്രതിഫലത്തോടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് വിനീത്. ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ സുനില്‍ഛേത്രിയെ പ്രതിഫലക്കണക്കില്‍ വിനീത് പിന്നിലാക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ലിസ്റ്റില്‍ 13-ം സ്ഥാനമാണ് സുനില്‍ ഛേത്രിക്കുള്ളത്.


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ നാലാമതുള്ളത് എഫ്.സി ഗോവയുടെ ഫെറാന്‍ കോറോയാണ്. 2.52 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. ലിസ്റ്റില്‍ അഞ്ചാമതുള്ള പൂനെയുടെ മാഴ്സലീഞ്ഞോയ്ക്ക് 2.15 കോടി രൂപയും, ആറാം സ്ഥാനത്തുള്ള സി.കെ വിനീതിന് 2 കോടിയും ലഭിക്കുമ്ബോള്‍, 7 മുതല്‍ 10 വരെ സ്ഥാനക്കാര്‍ താഴെ പറയുന്ന പ്രകാരമാണ്,

7. അല്‍ഫാറോ (പൂനെ) – 1.95 കോടി

8. ലൂസിയന്‍ ഗോയന്‍ (മുംബൈ) – 1.87 കോടി

9. ഒഗ്ബെച്ചി (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്) – 1.77 കോടി

10. ജോണ്‍ ജോണ്‍സണ്‍ ( എടികെ) – 1.68 കോടി.



Sharing is Caring