ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേസ് :പി. ​ചി​ദം​ബ​ര​ത്തെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഉ​ച്ച‍​യോ​ടെ​യാ​കും ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക. 14 ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. ജാ​മ്യാ​പേ​ക്ഷ ചി​ദം​ബ​ര​വും ന​ല്‍​കും.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്ബ​തി​നു​ശേ​ഷം സി​ബി​ഐ സം​ഘം ഡ​ല്‍​ഹി ജോ​ര്‍​ബാ​ഗി​ലു​ള്ള ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യു​ടെ മ​തി​ല്‍​ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഡ​ല്‍​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.രാ​ത്രി 12.30 വ​രെ ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്കൊ​ന്നും അ​ദ്ദേ​ഹം തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണ​വും ക​ഴി​ച്ചി​ല്ല. ഡോ​ക്ട​ര്‍​മാ​രെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഇ​തി​നി​ടെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

ചി​ദം​ബ​ര​ത്തി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തേ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും(​ഇ​ഡി) അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ നി​ര​വ​ധി ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ സി​ബി​ഐ സം​ഘം അ​ദ്ദേ ഹ​ത്തി​നെ​തി​രേ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ചി​ദം​ബ​രം ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്ക​ണി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യി​ല്‍ സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ഇ​ന്ന ല​ത്ത​ന്നെ സു​പ്രീം കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നാ​ണ് സി​ബി​ഐ​യും ഇ​ഡി​യും ആ​വ​ശ്യ​പ്പെ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *