ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും എെസിസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചു. ഇവരുടെ സ്വത്ത് കണ്ട് കെട്ടാന്‍ കൊച്ചി എന്‍.എെ.എ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കാസര്‍കോട് സ്വദേശി അബ്‌ദുള്‍ റാഷിദീന്റെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ച്‌ തുടങ്ങി.


കേരളത്തില്‍ നിന്ന് എെസിസില്‍ ചേര്‍ന്നവരില്‍ പ്രധാനിയാണ് റാഷിദ്. സ്വത്തുകള്‍ കണ്ട് കെട്ടുന്നതിന്റെ തുടക്കമെന്നോണം റാഷിദിന്റെ കാസര്‍കോടുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചു. വീട് സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് നടപടികള്‍ ആരംഭിച്ചത്. റാഷിദ് ഉള്‍പ്പെടെ 21 പേരാണ് കാസ‌കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് എെസിസ് താവളത്തില്‍ എത്തിയതായി കണക്കാക്കിയിട്ടുള്ളത്.




Sharing is Caring