ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍; പിടിയിലായത് താമരാക്ഷന്‍ എന്ന ധര്‍മവ്രതനെ


തൃശൂര്‍: ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ സന്യാസി അറസ്റ്റില്‍.


ഇരിഞ്ഞാലക്കുടക്കടുത്ത് ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സന്യാസിയായ ശ്രീ നാരായണ ധര്‍മവ്രതന്‍ ആണ് അറസ്റ്റിലായത്. ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തൃശൂരില്‍ കൊണ്ടുവന്നു.


ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് താമരാക്ഷന്‍ എന്നാണ്.

പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്. ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പറയുന്നു. കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിലാണ് പീഡനവിവരം അറിഞ്ഞത്.



Sharing is Caring