ഏഴുവയസുകാരിയുടെ പീഡനമരണം നാട്ടുകാര്‍ ആട്ടിയോടിച്ച കുടുംബത്തെ മടക്കിക്കൊണ്ടുവരാന്‍ പൊലിസിനോട് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍


കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരി പീഡനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ മാറിത്താമസിക്കേണ്ടി വന്ന മാതാവിനെയും കുടുംബത്തേയും വീട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സാഹചര്യമൊരുക്കാനും അവര്‍ക്ക് സുരക്ഷയൊരുക്കാനും വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. നാട്ടുകാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്തണമെന്ന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരുമായും മാറിത്താമസിച്ച വീട്ടുകാരുമായും സംസാരിച്ച് രമ്യമായ പരിഹാരം കാണുന്നതിന് സാമൂഹിക പ്രവര്‍ത്തകരും ജനപ്രതിനിധികളും നടത്തുന്ന ശ്രമങ്ങളെ ചെയര്‍പെഴ്‌സണ്‍ അഭിനന്ദിച്ചു.




Sharing is Caring