എ ഐ ക്യാമറയില്‍ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം : എ ഐ ക്യാമറയില്‍ ജനങ്ങളുടെ സൗകര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം സർക്കാർ പരിശോധിക്കണം. അസൗകര്യങ്ങൾ എന്ന് പറയുമ്പോഴും അതിൽ രണ്ട് വശങ്ങൾ ഉണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

എ ഐ ക്യാമറ അഴിമതി വിവാദത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെയെന്നും അഭ്യൂഹങ്ങൾക്കുമേൽ പ്രതികരണത്തിന് ഇല്ലെന്നും കാനം പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *