എ​ന്‍​എ​സ്‌എ​സ് ​മ​ന്ദി​ര​ത്തി​ല്‍ ക​രി​ങ്കൊ​ടി കെട്ടിയ സംഭവം: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍


ചാ​രും​മൂ​ട്: നൂ​റ​നാ​ട് എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും എ​ന്‍​എ​സ്‌എ​സ് ഹൈ​സ്കൂ​ളി​ലും ക​രി​ങ്കൊ​ടി കെ​ട്ടു​ക​യും റീ​ത്ത് വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. കു​ടശ​നാ​ട് ക​ര​യോ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​ക്ര​മ​ന്‍ നാ​യ​ര്‍, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​വം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം.


സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.




Sharing is Caring