എസ് എഫ് ഐ ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എസ് എഫ് ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.
പുതിയ എസ് എഫ് ഐ ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല.

ആശയത്തിന്‍റെ ആഴം അറിയില്ല. കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണം, നേർവഴിക്ക് നയിക്കണം. തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകും. എസ് എഫ് ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.













