എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം


എറണാകുളത്ത് ബൈക്ക് അപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍(19) എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




Sharing is Caring