എറണാകുളത്തെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി


എറണാകുളത്തെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. നോര്‍ത്ത് പറവൂരിലെ വീട്ടില്‍ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങിമരിച്ചത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു അമല.


സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നാണ് ആരോപണം. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

online news portal

വീട്ടില്‍ പോകണം എന്നാവശ്യപ്പെട്ടപ്പോള്‍ താലിമാല ഊരി വച്ച് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു.

അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയുിട്ടുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്.



Sharing is Caring