‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’കുഞ്ഞു മറിയത്തിന് ആശംസ നേര്‍ന്ന് മമ്മൂക്ക

ചെറുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്റെ ചെറുമകളെ മാലാഖയെന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്റെ അരുമയായ കൊച്ചുമകളോടൊപ്പമുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ‘എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് മറിയത്തിനൊപ്പമുള്ള ചിത്രം മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാമം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം വിവിധ സിനിമാ ഗ്രൂപ്പുകളിലും വൈറലാണ്.
മകളുടെ പിറന്നാളിന് ആശംസ നേര്‍ന്ന കുറിപ്പുമായി നടന്‍ ദുല്‍ഖറും മുമ്പ് രംഗത്തെത്തിയിരുന്നു. ഇന്ന് മറിയം അഞ്ചാം ജന്മദിനമാണ് ആഘോഷിക്കുന്നത്.’എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു ‘നെവര്‍ലാന്‍ഡ്’ (സാങ്കല്‍പിക ദ്വീപ്)ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും ‘കടല്‍ക്കൊള്ളക്കാരും’ ‘ലോസ്റ്റ് ബോയ്സു’മാകുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്,’ എന്നാണ് ദുല്‍ഖര്‍ എഴുതിയത്. മറിയത്തിന് ജന്മദിന ആശംസകളുമായി നസ്രിയയും കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്താണ് നസ്രിയയുടെ ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയയുടെ ആശംസാ കുറിപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *