എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍


എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍. ചന്ദ്രശേഖരന്റെ മൂത്തമകന്‍ ശിവജിയെയാണ് എംഡിഎംഎയുമായി പിടിയിലായിരിക്കുന്നത്. പൂവാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി.


ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. തുടര്‍ന്ന് പ്രതികളെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.




Sharing is Caring