എഡിഎം നവീൻ ബാബുവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും


കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറി.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറാണ് സംഘത്തിന്റെ തലവൻ. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല. സംഘത്തില്‍ ആറുപേരാണുള്ളത്.


നിലവില്‍ കേസ് അന്വേഷിക്കുന്ന കണ്ണൂർ ടൗണ്‍ പൊലീസ് എസ്‌എച്ച്‌ഒമാരായ ശ്രീജിത്ത് കോടേരി, സനല്‍ കുമാർ, എസ്‌ഐമാരായ നവ്യ സജി, രേഷ്മ, സൈബർ സെല്‍ എഎസ്‌ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഓരോ രണ്ടാഴ്ചയിലും അന്വേഷണ പുരോഗതി റിപ്പോർട്ട് നല്‍കും.


കണ്ണൂർ ടൗണ്‍ പോലീസാണ് നേരത്തെ എഡിഎമ്മിന്റെ മരണം അന്വേഷിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി 29 ന് വരും.



Sharing is Caring