എച്ച്‌1എന്‍1 ആശങ്ക ഒഴിയാതെ പാലക്കാട് ജില്ല

പാലക്കാട്: എച്ച്‌1എന്‍1 ആശങ്ക ഒഴിയാതെ പാലക്കാട് ജില്ല. കഴിഞ്ഞ മാസം എച്ച്‌ വണ്‍ എന്‍ വണ്‍ ജില്ലയില്‍ സ്ഥിരീകരിച്ചത് 13 പേരില്‍ ആണ് . 40 പേര്‍ ആണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി എത്തിയത് ജില്ലയില്‍ രോഗം പടരുന്നതിനുള്ള പ്രധാന കാരണം തമിഴ്‌നാട്ടില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പടരുന്നത് കൊണ്ടാണ് എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി . കാരാകുറുശ്ശി, പെരുങ്ങോട്ടുകുറുശ്ശി, കല്ലടിക്കോട് എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി എച്ച്‌1എന്‍1 രോഗം കാണുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *