തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പേരില്‍ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്‌ത സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയെ കളിയാക്കി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റ പ്രതിമയുണ്ടാക്കിയത് ചൈനയില്‍ നിന്നാണ്. കഷണങ്ങളെല്ലാം ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്‌കൂള്‍ കുട്ടികള്‍ ഗ്രാഫ് വരച്ച പോലായെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ കളിയാക്കി.
പോസ്‌റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂള്‍ കുട്ടികള്‍ ഗ്രാഫ് വരച്ച പോലായി.













