എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കെ സി വേണുഗോപാല്‍


ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്പനികള്‍ക്കായി ചെയ്തതാണ് ഈ എക്‌സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


ഇവിഎമ്മില്‍ കര്‍ശനമായ ജാഗ്രത വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷക സംഘത്തെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നടപടിയാണ് സ്വീകരിക്കുന്നത്. കര്‍ണാടക സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.


2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടുന്ന ഒറ്റപ്പാർട്ടിയായി ബിജെപി മാറുമെന്നും, സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനാകുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസിന് 2014-ലെ 44 എന്ന സംഖ്യയിൽ നിന്ന് മുന്നേറാനാകുമെന്നും പക്ഷേ, സഖ്യ കക്ഷികളും മഹാസഖ്യവും ചേർന്നാലും എൻഡിഎയെ മറികടക്കാൻ കഴിയില്ലെന്നും ഫലങ്ങള്‍ പറയുന്നു.



Sharing is Caring