ന്യൂഡല്‍ഹി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ബാബു സെബാസ്റ്റിയന് മെയ് നാലുവരെ തുടരാമെന്ന് സുപ്രീംകോടതി. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതയെ അറിയിച്ചിരുന്നു.
വിസിയുടെ നിയമനത്താനായി രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചതിലും ക്രമക്കേടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളിലും അപാകതകളുള്ളതായി കണ്ടെത്തിയിരുന്നു. സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധം പാടില്ല എന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.














