ഊട്ടി തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; സർവീസ് റദ്ദാക്കി


മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി ആണ് വഴിയിൽ കുടുങ്ങിയത്. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റർ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം.ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളിൽ ഊട്ടിയിൽ എത്തിക്കാനുള്ള നടപടി റെയിൽവേ ആരംഭിച്ചു.




Sharing is Caring