ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്-പി.ജെ.കുര്യന്‍


തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജെ.കുര്യന്‍ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാണ്‍ വലുതായി ഉമ്മന്‍ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന് കുര്യന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ നേതാവ് എ.കെ.ആന്‍റണിയെന്നും അദ്ദേഹം പറഞ്ഞു.


ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യത്തിനും ഇതുവരെ സഹയാം അഭ്യര്‍ഥിച്ച്‌ പോയിട്ടില്ല. രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടുപോകാനാണ് താന്‍ ശ്രമിച്ചതെന്നും ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring