ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്


തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബര്‍ 21 നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മാസമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് അവസാനമാകുന്നത്.


മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തിനെ വെച്ച്‌ മികച്ച വിജയം സ്വപ്നം കാണുന്ന സിപിഎമ്മിന് വിജയ പ്രതീക്ഷ കൂടുതലാണ്. നഗരപിതാവ് എന്ന നിലയിലെ ജനപിന്തുണയും മികച്ച പ്രവര്‍ത്തനവുമാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാരണം. ബിജെപിക്ക് വട്ടിയൂര്‍ക്കാവിലുള്ള സ്വാധീനം എസ്. സുരേഷിനെ ജയിപ്പിക്കും എന്നാണ് ആത്മവിശ്വാസം. യുഡിഎഫിന്റെ കെ. മോഹന്കുമാറിനും ജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയില്ല.




Sharing is Caring