ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമാകുകയാണ്. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉഷ്ണ തരംഗത്തില്‍ ഉരുകുകയാണ് ഉത്തരേന്ത്യ. മേയ് 12 മുതല്‍ ഡല്‍ഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡല്‍ഹിക്ക് പുറമേ ഒഡീഷ, ബിഹാര്‍, രാജസ്ഥാന്, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലൂം ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രിക്കും മുകളിലാണ്.














