ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന്‌ എന്‍ വാസു


ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്നും ഇ മെയിലില്‍ ചോദിച്ചിരിക്കുന്നത് അനുമതിയല്ല എന്നും ഉപദേശം എന്ന നിലയിലാണെന്നും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു.


സ്‌പോണ്‍സര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നും പറഞ്ഞു.താന്‍ ഉള്ള കാലത്ത് അല്ല ദ്വാരപാലക ശില്‍പങ്ങള്‍ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്ന് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. കത്ത് അനുസരിച്ച്‌ സ്വര്‍ണ്ണം ശബരിമലയിലേത് അല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതാണെന്ന് കരുതിയെന്നും പറഞ്ഞു.


സംശയം ഉയര്‍ന്നത് ഇപ്പോഴാണെന്നും സ്വര്‍ണ്ണം ശബരിമലയിലേത് ആണെന്ന് കത്തിലൂടെ ഉറപ്പിക്കാനാകുന്നില്ലെന്നും മെയില്‍ വന്നത് തന്റെ അറിവോടെയല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മെയില്‍ കൈമാറിയത് സ്വഭാവിക നടപടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ എന്‍. വാസു പറഞ്ഞു.ഉണ്ണികൃഷ്ണന്‍ പോറ്റി കുഴപ്പക്കാരന്‍ ആണെന്ന് കരുതിയില്ലെന്നും ആര്‍ക്കും തുടക്കത്തില്‍ സംശയം ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴാണ് സംശയം ഉയര്‍ന്നിരിക്കുന്നതെന്നും പറഞ്ഞു.

പോറ്റിയുടെ മെയില്‍ കിട്ടിയെന്നും വിശദീകരിച്ചു. തനിക്ക് വന്ന ഇ മെയില്‍ താന്‍ കമ്മീഷണര്‍ക്ക് ഫോര്‍വേഡ് ചെയ്‌തേന്നേയുള്ളെന്നും മെയിലില്‍ പറഞ്ഞ സ്വര്‍ണ്ണം ശബരിമലയിലേത് ആണോ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു.അറ്റകുറ്റപ്പണി നടന്നത് തന്റെ കാലത്ത് അല്ലെന്നും പറഞ്ഞു. നേരത്തേ ദ്വാരപാലക ശില്‍പ്പം കാണുമ്ബോള്‍ അതില്‍ തിളക്കം ഉണ്ടായിരുന്നു. എന്നാല്‍ അത് സ്വര്‍ണ്ണമാണോ ചെമ്ബാണോ എന്ന് തനിക്കറിയില്ലായിരുന്നു.

തിരുവാഭരണ കമ്മീഷണറുടെ ആര്‍ക്കൈവിലാണ് ഇത്തരം വിവരങ്ങളൊക്കെ സാധാരണയായി ഉണ്ടാകുക. ഇക്കാര്യം തിരിച്ചറിയാന്‍ താന്‍ വിദഗ്ദ്ധന്‍ അല്ലെന്നും പറഞ്ഞു.ബാക്കി വന്ന സ്വര്‍ണം ഉപയോ?ഗിക്കുന്നതില്‍ തിരുവാഭരണ കമ്മീഷന്‍ അഭിപ്രായം തേടണം എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്ന് എന്‍ വാസു പറഞ്ഞു.

മെയിലിന് നോട്ട് നല്‍കിയത് നടപടിക്രമങ്ങളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച്‌ പറയേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് താന്‍ നോട്ട് എഴുതിയത്. ഒരു മാസം മുന്‍പ് വരെ അയാളെ ഒരു സംശയത്തിന്റെ സാഹചര്യം ഇല്ലായിരുന്നു എന്നും അദേഹം പറഞ്ഞു.



Sharing is Caring