ഈ പട്ടിക തന്റെ ഏറ്റവും വലിയ സമ്മാനം ;പൂർണിമ


മലയാളികള്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിലും സജീവമാണ് പൂർണിമയും ഇന്ദ്രജിത്തും.ഇരുവരും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോ‍ഴിതാ ഇളയ മകൾ നച്ചു എന്ന നക്ഷത്ര എ‍ഴുതിയ ഒരു പുസ്തകക്കുറിപ്പാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്.കുറിപ്പിലൂടെ തന്റെ ജീവിതത്തിലെ ഓരോ കാര്യത്തിനും അമ്മയോടുള്ള നന്ദി പറയുകയാണ് നക്ഷത്ര. തന്റെ അറിവുകൾക്ക്, കുടുംബത്തിന്, തന്റെ തെറ്റുകൾ തിരുത്തുന്ന മനസിന്റെ ഒരു ഭാഗത്തിന് എല്ലാത്തിനും നക്ഷത്ര നന്ദി പറയുന്നു.


മകളുടെ കടപ്പാടുകളുടെ ഈ പട്ടിക തന്റെ ഏറ്റവും വലിയ സമ്മാനമാണെന്ന് പറയുന്ന പൂർണിമ, തന്നോട് എല്ലാക്കാലത്തും ദയ കാണിച്ചിട്ടുള്ള​ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

online news portal



Sharing is Caring