ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​രവാണ് കോണ്‍ഗ്രസ്സിന്റെ വിജയം – ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് കോ​ണ്‍​ഗ്ര​സ് വി​ജ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു . രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​രം ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.


കോ​ണ്‍​ഗ്ര​സ് വ​സന്ത​കാ​ല​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ദി മു​ക്ത​ഭാ​ര​തം വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. മ​തേ​ത​ര ശ​ക്തി​ക​ളെ ഒ​രു​മി​ച്ച്‌ നി​ര്‍​ത്തി ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​ള്ള ലീ​ഡ് കോ​ണ്‍​ഗ്ര​സ് നേ​ടി. എ​ന്നാ​ല്‍ മി​സോ​റാ​മി​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു.




Sharing is Caring