ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മന്ത്രി എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


തിരുവനന്തപുരം: റഷ്യയില്‍ ലോകകപ്പ് കിക്കോഫിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വൈദ്യുതി മന്ത്രി എം.എം മണി. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ മണി ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ്.


അര്‍ജന്റീനന്‍ ടീമിന്റെ ടീ ഷര്‍ട്ട് ധരിച്ച്‌ ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും എന്ന അടികുറിപ്പോടെയാണ് മണി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.അര്‍ജന്റീനയോടുള്ള ആരാധന നേരത്തെതന്നെ തുറന്നു പറഞ്ഞിട്ടുള്ള മണിയാശാന്‍ തന്റെ പ്രൊഫൈല്‍ ചിത്രത്തിലും ചങ്കിടിപ്പാണ് അര്‍ജന്റീനയെന്നും ചേര്‍ത്തിട്ടുണ്ട്.




Sharing is Caring