ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമെന്നത് കേന്ദ്ര നിയമമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം :ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കില്‍ അനുവദിക്കണം എന്നാണാവശ്യം. ഇത് സംബന്ധിച്ച്‌ കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്.

ഇളവ് വേണം എന്ന ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കും. നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കും .വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചര്‍ച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എ ഐ ക്യാമറ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നില്‍ വരുന്നത് 2022 ഡിസംബറിലാണ്. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്. ആറു ആക്ഷേപങ്ങളാണ് ഉദ്യോഗസ്ഥന് എതിരെ ലഭിച്ചത്.വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തതാണ്. പരാതി വന്നത് കൊണ്ടു ഒരു പദ്ധതി നിര്‍ത്തി വെയ്ക്കാന്‍ കഴിയില്ല.

പരാതികളില്‍ നടന്നത് ത്വരിത അന്വേഷണം ആണ്. ഇപ്പോള്‍ നടക്കുന്നത് പ്രാഥമിക അന്വേഷണം. എ ഐ വാര്‍ണിങ് നോട്ടീസ് അയക്കുന്നത് സംബന്ധിച്ച്‌ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്..സാമ്ബത്തിക കാര്യത്തിലാണ് പ്രശ്നം. ഗതാഗത കമ്മീഷണര്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *