ഇരട്ട ഗോളോടെ റൊണാള്‍ഡോ, ഗെറ്റാഫെയെ മറികടന്ന് റയല്‍ മാഡ്രിഡ്


റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഗെറ്റാഫെയെ 3-1ന് തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. രണ്ടു പകുതികളിലുമായി റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ ഗാരെത് ബെയ്ല്‍ ആണ് റയല്‍ മാഡ്രിഡിന്റെ ആദ്യ ഗോള്‍ നേടിയത്.


മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ റൊണാള്‍ഡോ ലാ ലീഗയില്‍ 300 ഗോള്‍ എന്ന നേട്ടവും പൂര്‍ത്തിയാക്കി. ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയിലെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടിലോയാണ് നേടിയത്.


ലോയിക് റെമി രണ്ടാം പകുതിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പെരുമായാണ് ഗെറ്റാഫെ മത്സരം പൂര്‍ത്തിയാക്കിയത്. നാച്ചോയെ ഫൗള്‍ ചെയ്തതിനാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ റെമി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്.

ചൊവ്വയ്ഴ്ചയാണ് പി.എസ്.ജിക്കെതിരായ രണ്ടാം പാദ ചാമ്ബ്യന്‍സ് ലീഗ് മത്സരം. ആദ്യ പാദത്തില്‍ 3-1ന് ജയിച്ച റയല്‍ മാഡ്രിഡിനാണ് മത്സരത്തില്‍ മുന്‍തൂക്കം.



Sharing is Caring