ഇപി ജയരാജന് പാർട്ടിയിൽ സജീവമാകണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി


പാർട്ടിയിൽ സജീവമാകണമെന്ന് ഇപി ജയരാജന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സെമിനാർ ബഹിഷ്കരണ വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഈ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.


പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എൽ ഡി എഫ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. ഈ മാസം 22 നാണ് എൽ ഡി എഫ് യോഗം.ഏകീകൃത സിവിൽ കോഡിനെതിരെ ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ഡയരാജൻ പങ്കെടുത്തിരുന്നില്ല.


കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരുന്നു. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ്.

ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളിൽ എല്ലാവരും പട്ടികയിൽ ഇല്ല. സിപിഐഎം നേതാക്കൾ ആരൊക്കെ സെമിനാറിൽ ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.



Sharing is Caring