ഇന്ധനവിലയില്‍ കുറവ് ; പെട്രോളിനും ഡീസലിനും 17 പൈസ കുറഞ്ഞു


സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്.


കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില. ഡീസല്‍വില 76.55 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.24 രൂ​പ​യും ഡീ​സ​ലി​ന് 77.82 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 80.18 രൂ​പ​യും ഡീ​സ​ലി​ന് 76.70 രൂ​പ​യു​മാ​യി.


ഒക്ടോബറിലെ ഉയര്‍ന്നവിലയില്‍ നിന്ന് 18 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സാമ്ബത്തിക വളര്‍ച്ചയും വ്യാപാര തര്‍ക്കവും മൂലം എണ്ണയാവശ്യത്തില്‍ വന്ന കുറവാണ് വിലയിടിവിന് കാരണമായത്.



Sharing is Caring