ഇന്ദ്രജിത്തിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ധീരം ട്രെയിലർ റിലീസ് ചെയ്തു


ഇന്ദ്രജിത്ത് മുഴുനീളെ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ധീരം ട്രെയിലർ റിലീസ് ചെയ്തു .തിരുവനന്തപുരം ലുലു മാളില്‍ നടന്ന ട്രെയിലർ ലോഞ്ച് ഗംഭീരമാക്കി അണിയറപ്രവർത്തകർ. കാഴ്ചക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേർ ചേർന്ന് ലോഞ്ച് ചെയ്ത പരിപാടി ഏറെ വ്യത്യസ്തമായി.


മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോണ്‍, സാഗർ സൂര്യ അവന്തിക മോഹൻ, ആഷിക അശോകൻ, സജല്‍ സുദർശൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


തിരക്കഥ ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ, ഛായാഗ്രഹണം സൗഗന്ദ് എസ്.യു. എഡിറ്റർ നാഗൂരൻ രാമചന്ദ്രൻറെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്ബഴത്തിങ്കല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡിസംബർ 5ന് ഡ്രീംബിഗ് ഫിലിംസ് തിയേറ്ററില്‍ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാർസ് ഫിലിംസ് . പി.ആർ.ഒ: പി.ശിവപ്രസാദ്.



Sharing is Caring