ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഏല്‍പിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
കോണ്‍ഗ്രസിന്‍റെ എതിർപ്പ് ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്വം നല്‍ക്കുന്നതില്‍ തങ്ങള്‍ യോജിപ്പിലാണ്.കഴിഞ്ഞ ദിവസമാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നിരവധി നേതാക്കള്‍ മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.














