ഇന്ത്യ ആധുനിക സൗകര്യമുള്ള യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു, റാഫേല്‍ ഉള്‍പ്പെടെ 450 എണ്ണം, പദ്ധതികള്‍ വ്യക്തമാക്കി വ്യോമസേനാ മേധാവി


ന്യൂഡല്‍ഹി: 450 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന തയ്യാറെടുക്കുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ വ്യക്തമാക്കി. നിലവില്‍ കരാറായ 36 റാഫേല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണിത്.


36 റാഫേല്‍ വിമാനങ്ങള്‍, 114 മള്‍ട്ടി റോള്‍ വിമാനങ്ങള്‍, 100 അഡ്വാന്‍സ്ഡ് മീഡിയം ഫൈറ്ററുകള്‍, 200 ലഘു യുദ്ധവിമാനങ്ങള്‍ എന്നിവയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.15 വര്‍ഷത്തിനുള്ളില്‍ 85 തദ്ദേശീയമായ തേജസ് എല്‍.സി.എ സേനയുടെ ഭാഗമാകും. അടുത്ത 35 വര്‍ഷത്തിനുള്ളില്‍ നേരത്തേ സൂചിപ്പിച്ച വിമാനങ്ങളെല്ലാം സേനയുടെ ഭാഗമാക്കുമെന്നാണ് ബദൗരിയ പറയുന്നത്.




Sharing is Caring