ഇന്ത്യയില്‍ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ


ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാര്‍. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അഭയം നല്‍കണമെന്നാണ് ബാല്‍ദേവ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്-ഐ-ഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായിരുന്നു ഇദ്ദേഹം.


മൂന്ന് മാസത്തെ വിസയില്‍ ഓഗസ്റ്റ് 12-നാണ് ബാല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുന്‍പ് തന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളെ തുടര്‍ന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നും തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങി പോകേണ്ടെന്നും ബാല്‍ദേവ് പറയുന്നു.




Sharing is Caring