ഇന്ത്യക്കാര്‍ എത്രയും വേഗം കീവ് വിടണം; റഷ്യന്‍ സേന ഉടന്‍ കീവില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍


40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം.
എത്രയും വേഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ഗംഗയില്‍ വ്യാമസേനയും ഇനി പങ്കാളികളാകും. ഇന്നുമുതല്‍ സി 7 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകും. യുക്രൈനിലെ ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുകയാണ്.യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പൂര്‍ണമായും നിയന്ത്രണവിധേയമായി. റോഡുകള്‍ പൂര്‍ണമായി ഉപരോധിച്ച് റഷ്യന്‍ സൈന്യം ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. നഗരത്തില്‍ റഷ്യന്‍ സേന മാര്‍ച്ച് പാസ്റ്റ് നടത്തി. യുക്രൈൻ – റഷ്യൻ ആക്രമണം ആറാം ദിനവും കടുക്കുന്നതിന്‍റെ സൂചനകള്‍ കൂടിയാണിത്.
ഖേർസൺ നഗരം റഷ്യ കീഴടക്കി. ഖേഴ്സന്‍ നഗരം കീഴടക്കിയ റഷ്യന്‍ സൈന്യം ചെക്പോസ്റ്റ് സ്ഥാപിച്ചു. 65 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണ്. എന്നാൽ ആക്രമണം കൂടുന്ന സാഹചര്യത്തിൽ കീവ് നഗരം വിടാന്‍ ജനലക്ഷങ്ങളാണ് റെയില്‍വെ സ്റ്റേഷനില്‍ തിരക്ക് കൂട്ടുന്നത്.




Sharing is Caring