ഇന്തോനേഷ്യയിലെ ഭൂകമ്ബം: മരിച്ചവരുടെ എണ്ണം 82 ആയി


ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിലും സമീപത്തെ ബാലിയിലുമുണ്ടായ ഭൂകമ്ബത്തില്‍ മരണം 82 ആയി. 6.9 തീവ്രതയിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ലൊംബോക്ക്.


നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ടെന്നും ദുരന്തനിവാരണ സേനാ വക്താവ് സുതോപോ പര്‍വോ ട്വീറ്റ് ചെയ്തു.


17 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്ബമുണ്ടായി ഒരാഴ്ചയ്ക്കു ശേഷമാണ് ഇന്തോനേഷ്യയില്‍ വീണ്ടും നാശംവിതച്ച്‌ ഭൂകമ്ബമുണ്ടായിരിക്കുന്നത്.

അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു.



Sharing is Caring