ഇത് രാഷ്ട്രീയ നാടകം കളിക്കാനുള്ള സമയമല്ല; യു.ഡി.എഫ് ജനപ്രതിനിധികളോട് മുഖ്യമന്ത്രി


വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസില്ലാതെ എത്തിയവരെ കടത്തി വിടാന്‍ യു.ഡി.എഫ് എംപിമാരും എം.എല്‍.എമാരും പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.


വാളയാറില്‍ പോയ ജനപ്രതിനിധികളെ ക്വാറന്റീനിലേക്ക് അയയ്‌ക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ പെരുമാറണം. രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യല്ലിത്. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പാലക്കാട് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വാളയാറിലെ സംഭവത്തെക്കുറിച്ച്‌ കൃത്യമായി പറയുന്നുണ്ട്. ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി ചെന്നൈയില്‍ നിന്ന് വന്നയാളെ പരിശോധിച്ച്‌ ആശുപത്രിയിലേക്ക മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അയാളുമായി ബന്ധപ്പെട്ട നേഴ്‌സുമാരെ ഹോസ്പിറ്റല്‍ ക്വാറന്റീനിലേക്കും പോലീസുകാരെ ഹോം ക്വാറന്റീനിലേക്കും മാറ്റി. ഇത്തരം ഘട്ടത്തില്‍ സന്ദര്‍ഭാനുസരണം ചുമതല നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Sharing is Caring