ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് തകർത്തു


ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ചക്കക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തിൽ തകർന്നത്.ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു. കാട്ടാന ആക്രമണ സമയം വീട്ടിൽ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്. നിലവിൽ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.




Sharing is Caring