ഇടതു വലതുമുന്നണികളില്‍ നിന്നും കൂടുതല്‍ പേര്‍ തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂര്‍


ഇടതു വലതുമുന്നണികളില്‍ നിന്നും കൂടുതല്‍ പേര്‍ രാജിവെച്ച തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂര്‍. നിരവധി നേതാക്കള്‍ താല്പര്യമറിയിച്ച് തന്നെ സമീപിച്ചു കഴിഞ്ഞു. ക്രിസ്ത്യന്‍ ബിഷപ്പമാരുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്. അവരുടെ താല്‍പര്യപ്രകാരമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.


കേരള കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന്. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.


ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും.

മതമേലധ്യക്ഷന്മാര്‍ക്ക് എതിരെ പുതിയ പാര്‍ട്ടി വിമര്‍ശനം ഉന്നയിക്കില്ല. പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.



Sharing is Caring