ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്പര്‍സ് ഇന്ന് പാലസിനെ നേരിടും


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്പര്‍സ് ഇന്ന് ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. പാലസിന്റെ മൈതാനത്ത് ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ് ചെയ്യുന്നത്.


പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് തുടരുന്ന സ്പര്‍സ് ഇന്ന് ജയത്തോടെ നില മെച്ചപ്പെടുത്താനാവും ശ്രമിക്കുക. ലീഗില്‍ പതിനാലാം സ്ഥാനത്താണ് പാലസ്. സ്പര്‍സിനെതിരെ അവസാനം കളിച്ച 6 മത്സരങ്ങളിലും പാലസിന് തോല്‍വി വഴങ്ങേണ്ടി വന്നിട്ടുണ്ട്.


പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളില്‍ കാര്‍ഡിഫ് ബ്രയ്റ്റനേയും, ഹഡേഴ്‌സ്ഫീല്‍ഡ് വെസ്റ്റ് ഹാമിനെയും, ലെസ്റ്റര്‍ ബേണ്‍ലിയെയും, ന്യൂകാസില്‍ ബൗന്മൗത്തിനെയും, വാട്ട്‌ഫോര്‍ഡ് സൗത്താംപ്ടനെയും നേരിടും.



Sharing is Caring