പി എഫ് എയുടെ പ്ലയേസ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ചെല്‍സിയുടെ യുവ സ്ട്രൈക്കര്‍ ഫ്രാങ്ക് കിര്‍ബിക്ക്. ചെല്‍സിയിലെ സഹതാരങ്ങളായ നാലു പേരേയും ഒപ്പം മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ ജില്‍ സ്കോടിനേയും പിന്തള്ളിയാണ് ഫ്രാങ്ക് കിര്‍ബി പ്ലയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ചെല്‍സിക്കായി മികച്ച പ്രകടനം നടത്തിയ ഈ യുവതാരം ചെല്‍സിയുടെ സെമി ഫൈനല്‍ വരെ എത്തിയിരിക്കുന്ന ചാമ്ബ്യന്‍സ് ലീഗ് കുതിപ്പിലും ലീഗ് കിരീടത്തോട് അടുത്ത് നിക്കുന്ന പ്രീമിയര്‍ ലീഗിലെ കുതിപ്പിലും പ്രധാന പങ്കുതന്നെ വഹിച്ചിട്ടുണ്ട്.
ബ്രിസ്റ്റല്‍ സിറ്റി താരം ലോറെന്‍ ഹെമ്ബ് ആണ് മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.














