ആ​ലു​വ കൂ​ട്ട​ക്കൊ​ല: ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി


ന്യൂ​ഡ​ല്‍​ഹി: ആ​ലു​വ കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീം കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി. ആ​ന്‍റ​ണി ന​ല്‍​കി​യ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.


2001 ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ഞ്ഞൂ​രാ​ന്‍ വീ​ട്ടി​ല്‍ അ​ഗ​സ്റ്റി​ന്‍ (47), ഭാ​ര്യ ബേ​ബി (42), മ​ക്ക​ളാ​യ ജെ​യ്‌​മോ​ന്‍ (14), ദി​വ്യ (12), അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് ക്ലാ​ര തൊ​മ്മി (74), സ​ഹോ​ദ​രി കൊ​ച്ചു​റാ​ണി (42) എ​ന്നി​വ​രാ​ണ് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.


ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചു​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച്‌ ആ​ന്‍റ​ണി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് സി​ബി​ഐ​യും കേ​സ് അ​ന്വേ​ഷി​ച്ചു. സി​ബി​ഐ സ്‌​പെ​ഷ​ല്‍ കോ​ട​തി​യാ​ണ് ആ​ന്‍റ​ണി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.



Sharing is Caring