ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരിലെത്തി. വിമാനത്താവളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രണാബിനെ സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാമ്ബിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണു പ്രണാബ് നാഗ്പൂരില്‍ എത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് പരിപാടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ കത്തയച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രണാബിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് എന്തു പ റയാനുണ്ടെങ്കിലും അത് നാഗ്പൂരില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.