പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ചേലക്കരയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ കൂട്ടത്തോടെ ഇന്ന് ചേലക്കരയിലെത്തും.
പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, ആർ ബിന്ദു തുടങ്ങിയ മന്ത്രിമാരാണ് ചേലക്കരയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുക. മന്ത്രി മുഹമ്മദ് റിയാസ് മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം തുടരുന്നുണ്ട്.

രണ്ട് ദിവസത്തെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെയാണ് മണ്ഡലത്തിലെത്തുക. പാലക്കാട്ടെ പാതിരാ റെയ്ഡ് ചേലക്കരയിലും സിപിഎമ്മിനെതിരെ ആയുധമാക്കുയാണ് ഇരു മുന്നണികൾ.













