ആഷിഖ് കുരുണിയന്‍ അടക്കം 30 അംഗ സാധ്യത പട്ടിക പ്രഖ്യാപിച്ച്‌ ഇന്ത്യ


ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള സാധ്യത 30 അംഗ സാധ്യത പട്ടിക പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. മലയാളി തരാം ആഷിഖ് കുരുണിയന്‍ അടക്കം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍സ്റ്റന്റൈന്‍ സാധ്യത പട്ടിക പ്രഖ്യാപിച്ചത്. മുംബൈയില്‍ നടക്കുന്ന ക്യാമ്പിന് ശേഷമാവും അവസാന ടീമിനെ പ്രഖ്യാപിക്കുക.


കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സന്ദേശ് ജിങ്കനും ലാല്‍റുവത്താരയും സാധ്യത ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതെ സമയം മലയാളി ഫോര്‍വേഡ് സി.കെ വിനീത് സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടില്ല. ജാംഷഡ്‌പൂര്‍ എഫ് സിയുടെ മലയാളി താരം അനസ് എടത്തൊടികയാണ് ടീമില്‍ ഇടം നേടിയ മറ്റൊരു മലയാളി. ഐ.എസ്.എല്ലിലെ മികച്ച പ്രകടനമാണ് ആഷിഖ് കുരുണിയന്‍ അടക്കം ഒരു പറ്റം യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാമ്പിലേക്ക് അവസരം ലഭിക്കാന്‍ കാരണം. ഐ.എസ്.എല്ലില്‍ പൂനെ സിറ്റിയുടെ താരമായിരുന്നു ആഷിഖ് കുരുണിയന്‍.


നാല് രാജ്യങ്ങള്‍ പങ്കെടുന്ന ടൂര്‍ണമെന്റ് ജൂണ്‍ 1നാണ് ആരംഭിക്കുന്നത്. ഇന്ത്യക്ക് പുറമെ കെനിയ, ചൈനീസ് തായ്പേയ്, ന്യൂസിലാന്‍ഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.



Sharing is Caring