ആലപ്പുഴയിൽ തെരുവ് നായ ആക്രമണത്തിൽ 4 പേര്‍ക്ക് പരിക്ക്


ആലപ്പുഴ നഗരത്തിലെ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.


സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കടിയേറ്റത്.


പിന്നീടാണ് രണ്ട് സ്ത്രീകള്‍ക്കുള്‍പ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലില്‍ കടിക്കുകയുമായിരുന്നു. നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാര്‍ വലയുപയോഗിച്ച്‌ പിടികൂടി. നായക്ക് പേയുള്ളതായി സംശയമുണ്ട്. ഈ നായയില്‍ നിന്നാണ് എല്ലാവര്‍ക്കും കടിയേറ്റത്.



Sharing is Caring