ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച്‌ ബൈക്ക് യാത്രികര്‍ മരിച്ചു


ആലപ്പുഴ തലവടിയില്‍ പോലീസ് ജീപ്പിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.


ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ബൈക്കിലിടിച്ചത്. ബൈക്കിനെ ഇടിച്ച ജീപ്പ് പിന്നീട് വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.


ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു യുവാക്കള്‍.



Sharing is Caring