ആലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ കണ്ടെത്തി


ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴയിലാണ് സംഭവം. എടത്വാ മങ്കോട്ടച്ചിറയില്‍ കള്ള് ഷാപ്പിനുള്ളിലാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഷാപ്പിലെ ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Sharing is Caring