ആമയിഴഞ്ചിൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം കോർപറേഷൻ


മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചിൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ലെന്ന് ന​ഗരസഭ കുറ്റപ്പെടുത്തി. റെയിൽവെ 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പൊലീസ് സഹായത്തോടെ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തുവെന്നും മേയർ വ്യക്തമാക്കി.


റെയിൽ നീർ കുപ്പി ഉൾപ്പെടെ ലഭിക്കുന്നു മാലിന്യമായി ലഭിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കോർപറേഷൻ. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിച്ചെന്നും പിന്നീട് മാലിന്യം മാറ്റിയെന്നും ന​ഗരസഭ. മാലിന്യം മാറ്റിയാൽ മാത്രം പോര. അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതി. എന്നാൽ റെയിൽവേ വീണ്ടും മാലിന്യ നിക്ഷേപം നടത്തിയെന്ന് മേയർ പറഞ്ഞു.കഴിഞ്ഞ ദിവസവും പ്രവൃത്തി ആവർത്തിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.


10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചതിൽ വിശദീകരണം തേടി നോട്ടീസ് നൽകിയിട്ടും ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഭാഗമായ സ്ഥാപനത്തിൽ നിന്ന് തുടർച്ചയായ ഈ പ്രവണത ഗുരുതര വിഷയം. നഗരസഭ മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മേയർ പറഞ്ഞു. റെയിൽവേയുടെ തെറ്റായ നടപടികൾ കോടതിയുടെ മുന്നിൽ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണം. റെയിൽവേ മാലിന്യം കൊണ്ട് പോയ രണ്ട് ലോറികൾ പിടിച്ചെടുത്തുവെന്ന് ന​ഗരസഭ അറിയിച്ചു.



Sharing is Caring